7/19/2020

The pesky one among my multitudes

                      That one miserable crook who seeks constant validation? That devoured books like a bookworm without even an inkling of what the storyline was about? But this crook has something to say towards the end (spoiler alert), want to hear it or not. He chose a world of books and didn’t know what a world devoid of words would look like. He tried to find meaning in everything, merging fiction and reality in his own twisted dandyish way, in a pragmatic world which slowly consumed him. At some point, he totally lost it, and after a break, again took refuge in his comfy world of books, all the while not knowing anything better to do with his life, pathetic as it was already within that one break. He didn’t find a sense of belonging anywhere that he lived, now is that the dilemma that he doesn’t know the answer to, why he doesn’t find that sense of belonging anywhere he went? Maybe because he relied too much upon vague, high-sounding words, or that the words were larger than could fit into his thick head. Or perhaps, as wiser people have rightly deduced it from time to time, he was winging it all along like he had done the most part of his life; that his ignorance was also a pretense that he had conceived by following his twisted moral compass, as a coping mechanism to turn his head away from the bitter realities that would otherwise be awaiting him (basically a lazybones). Note that whenever the topic at hand was politics, he maintained his ‘saintly’ mum posture. Ha!

                 Whatever people deduced, whatever he conceived, these types always have a way of artfully playing the crook’s role, or of assuming the ‘crook’s throne’ which needs an ‘heir’, in their own parseltongue-ish way of putting it. These days, if you meet him on an alley or by the sidetracks and ask what he’s been up to, he replies nonchalantly, “Whatever I read vanishes from my head.. vellathil varacha vara pole (like a line drawn in water). Oh, really? After all this time? Well, you know what, confessions aren’t bore wells for you to dry up, fool. Admit it, you profited even from that one single melancholy-tainted ‘quote’ of yours, panditji. Pranaam!

PS: Title - Just playing with a catchy Walt Whitman quote.


9/07/2017

റെയിൻകോട്ട്

മുറിയിൽ എത്തിയപ്പോഴേയ്ക്കും മഴ തോർന്നു. അതെപ്പോഴും അങ്ങനെയാണ്. തന്റെ വരവിനായി ഇരുളടഞ്ഞ റെയിൽവേ സ്റ്റേഷനിൽ മേഘങ്ങൾ കാത്തിരിയ്ക്കും. പിന്നെ ഒരു കോരിച്ചൊരിച്ചിലാണ്. തന്നെ മുഴുവനും നനച്ച് മുറിയുടെ കോണിലുള്ള കസേരയിൽ റെയിൻകോട്ട് തൂക്കിയിടും വരെ, അടുക്കടുക്കായി വഴിനീളെ വച്ചിരിയ്ക്കുന്ന അവളുടെ എല്ലാ പെയിന്റിങ്ങുകളിലും ജലപടം കോറിയിടുംവരെ, അവയ്ക്ക് തൃപ്തിയാവില്ല.
അങ്ങനെയെല്ലാം ചെയ്തെങ്കിലല്ലേ, പിറ്റേന്ന് കാലത്ത് അവൾ മുറിയിൽ കയറുമ്പോഴുള്ള ശകാരവർഷത്തിന് ഒരു ത്രില്ലുള്ളൂ. അതോടെ, അവരുടെ അടുപ്പം നിർണ്ണയിയ്ക്കുന്നതിൽ മേഘങ്ങളുടെ പങ്ക് തീരുകയും അവരിരുവരും തങ്ങളുടേതായ രീതിയിൽ വഴക്കിൻറെ ഗതിവിഗതികൾ തീരുമാനിയ്ക്കുകയും ചെയ്യുന്നു.
“ടാ തെണ്ടീ, നീയെന്തിനാ രാവിലെ തന്നെ എന്നെ കൊണ്ട് പറയിപ്പിയ്ക്കുന്നെ?”
“ഓ, തൊള്ളകീറാതെ ശവമേ.. നിൻറെ കെട്ടുമാറാപ്പൊന്നും ഞാൻ സ്ഥലം മാറ്റിയിട്ടില്ലല്ലോ. മഴയത്ത് കേറിയോണ്ട് ഇത്തിരി നനവ് തട്ടി. മഴ പെയ്തേനിപ്പോ ഞാൻ കൂട്ടിയാകൂടുമോ?”
“ഈ പാതിരായ്ക്ക് തന്നെ ഇങ്ങോട്ട് വലിഞ്ഞുകേറിവരാൻ നിന്നോട് ആരെങ്കിലും പറഞ്ഞോ? വീട്ടീന്ന് ദൂരെ നിൽക്കണ കുട്ടിയല്ലേ എന്ന ഒറ്റ പരിഗണനവെച്ചാ മൂപ്പിൽസ് എന്നെ ഇവിടെ വാടകയില്ലാതെ നിൽക്കാൻ സമ്മതിച്ചത്. അതൊക്കെ നീ ആലോചിയ്ക്കാറുണ്ടോ?”
“മതി മതി. പഴംപുരാണമൊന്നും എഴുന്നള്ളിയ്ക്കണ്ട. ഇപ്പൊ എന്താ പ്രശ്നം? നിൻറെ കുത്തിക്കോറലൊന്നും നനയ്ക്കരുത്, അത്രയല്ലേ ഉളളൂ?”
“നീ ഇനി വരണ്ട.”
എല്ലാം വീണ്ടും കേൾക്കാനായി അയാൾ മുറി തുറക്കാൻ പോവുന്നു. അന്നേരം, വാസ്തവമറിയാത്ത ഒട്ടേറെ വിചാരങ്ങൾ താക്കോൽപഴുതിലൂടെ പുറത്തേയ്ക്ക് അതിക്രമിയ്ക്കുകയായി :
അവൾ കോറിയിട്ട വരകളെല്ലാം തന്നെ മുമ്പത്തെ പല സന്ദർശനങ്ങളിലായി തന്റെ റെയിൻകോട്ട് നനച്ച് അലങ്കോലമാക്കിയതാണ്.
അവൾ എന്നും പറയാൻ ഓങ്ങിവച്ചിരുന്ന, പറയാതെപോയ, അവരുടെ ചരിത്രം അവ പേറുന്നുണ്ടാവാം..
അവയുടെ സ്ഥാനത്ത്, ആ മുറിയിലിപ്പോൾ അർഥമില്ലാത്ത കുറെ ശ്ലഥാക്ഷരങ്ങൾ പാറികളിയ്ക്കുന്നുണ്ടാവാം..
അതെല്ലാം മുറിയുടെ അങ്ങേയറ്റത്തെ ജാലകത്തിലൂടെ, തെരുവ് മുറിച്ചുകടക്കുന്ന ഏതോ ഒരു വഴിപോക്കൻ സസൂക്ഷ്മം ഒപ്പിയെടുക്കുന്നുണ്ടാവാം..
*
*
ഈ മുറിയുടെ മുന്നിൽ നിൽക്കുമ്പോൾ മാത്രം എന്തൊകൊണ്ടാണ് ഒരുതരം ഭ്രാന്ത് തന്നെ ആവേശിയ്ക്കുന്നത്? നട്ടപ്രവെയിലത്തും, എന്തിനാണ് ഈ ഭ്രാന്തൻ റെയിൻകോട്ടും തൂക്കി നിൽക്കുന്നത്?

4/19/2017

A Magnolia for all them(us) sinners

One fleeting moment
that changed it all
so they'd reminisce on
days within walls

That it don't take much
for black waters to seep
as long as they run
in cities yonder, deep

They define fate
that be their lobster,
with loaded guns
and empty holster.

Pulling a trigger
ends it all
for no one's gonna
heed their call.

And yet you did
nevertheless
it was you
or who else?

One fleeting moment
that changed it all
so they'd reminisce on
Magnolia's call


PS : Magnolia - 1999 film by Paul Thomas Anderson

8/09/2014

അജ്ഞത

                   രാത്രിയ്ക്ക് കനമേറികൊണ്ടിരുന്നു. പതിയെ, ചുറ്റിലെ പാറക്കൂട്ടങ്ങളും നീർചാലുമെല്ലാം അതിൽ ലയിയ്ക്കുന്നു. ശബ്ദങ്ങൾ മാത്രമുണ്ട്. ഏതോ എരണ്ടപക്ഷിയുടെ. സ്വന്തം കൂടെത്താനുള്ള വ്യഗ്രതയിലായിരിയ്ക്കണം അതിങ്ങനെ അടുക്കും ചിട്ടയുമില്ലാത്ത രാഗം ആലപിയ്ക്കുന്നത്. അല്ലെങ്കിൽ, സ്വന്തം ഇണയെ തേടിയിട്ടാവാം. സ്വന്തം, സ്വന്തം. എനിയ്ക്കെന്താണ് സ്വന്തമെന്നു പറയാൻ? എല്ലാമുണ്ടായിരുന്നല്ലോ, സ്വയം കളഞ്ഞുകുളിച്ചതല്ലേ..
                 
                  ശബ്ദങ്ങൾ തമ്മിൽ വേർതിരിയ്ക്കാൻ ചെവി വീണ്ടും വട്ടംപിടിയ്ക്കുമ്പോൾ.. ഇല്ല, കഴിയുന്നില്ല. ഈ പഴകിയളിഞ്ഞ സൗഹൃദങ്ങൾ ശ്രമത്തിന് തടയിടുന്നു. ഫ്രാങ്കോ കാലിയായ മക്ഡോവൽസിലെ അവസാന തുള്ളി കൂടി നുണയാൻ പാറയുടെ അഗ്രത്തിൽ തപസ്സു തുടങ്ങിയിട്ട് ഏറെ നേരമായി. സുധി ഈർപ്പമുള്ള കളിമണ്ണിൽ വേരുകളാഴ്ത്തി ഉറക്കമാണ്. അപ്പോഴും നിർത്തില്ല, അവന്റെ നശിച്ച കൂർക്കംവലി. ബോധത്തിന്റെ അണു ഇനിയും അവശേഷിയ്ക്കുന്നത് സനിലിന്റെ തലയിൽ  മാത്രം. അവനോ, എന്നെ നിരന്തരം കുറ്റപ്പെടുത്തി..

                  "നിനക്ക് വഴി തെറ്റി, അല്ലേടാ? അതോ നീ ഞങ്ങളെ ഒറ്റികൊടുക്കുകയായിരുന്നോ? നീ പോലീസിന്റെ ആളാ, ഇതൊക്കെ നിന്റെ അടവാണ്."

               മറുത്തൊന്നും പറഞ്ഞില്ല. ലഹരിയുടെ കളിയാണ് അവനെകൊണ്ടിങ്ങനെയൊക്കെ പറയിപ്പിയ്ക്കുന്നത്. അന്തമില്ലാതെ പുലമ്പുന്നു.. തികഞ്ഞ ആത്മാർഥതയോടെയാണെങ്കിൽ കാര്യങ്ങൾ ഇതിനകം കൂടുതൽ വഷളാകുമായിരുന്നു. അത്യാവാശ്യം മൂർച്ചയുള്ള ഒരു കുപ്പിച്ചില്ല് സമീപത്തുതന്നെ കിടക്കുമ്പോൾ.. എന്നുവെച്ചിതെല്ലാം തള്ളിക്കളയാനും ആവില്ല. ഇതെല്ലാം ഒരു സൂചനയാണ്. സംഘത്തിന് എന്നിലെ വിശ്വാസം നശിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.

             പണ്ടെപ്പോഴോ ഇതിനെല്ലാം ഇറങ്ങിതിരിച്ചതുതന്നെ എല്ലാംകൊണ്ടും പൊറുതിമുട്ടിയിട്ടായിരുന്നു. മോഷണം ഒരു തൊഴിലാക്കാൻ ആരും ആഗ്രഹിയ്ക്കുന്നതല്ലല്ലോ. കഴിഞ്ഞുകൂടാനുള്ളതൊക്കെ സമ്പാദിച്ചാൽ എല്ലാം നിർത്താൻ തീരുമാനിച്ചിരുന്നു. പക്ഷെ അതെല്ലാം വിദൂരമായ ആശ മാത്രമാണ്. സംഘം അത് അനുവദിയ്ക്കുമോ? എല്ലാമായപ്പോൾ നല്ലവൻ ചമഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നു..
         
        ഒന്നും വേണ്ടിയിരുന്നില്ല. മറ്റാരുടെയോ അദ്ധ്വാനത്തിന്റെ ഉഛിഷ്ടം നക്കുന്നു, തെരുവുനായ്ക്കളെ പോലെ.. ഓർക്കുംതോറും ഉള്ളിൽ  നിന്നെന്തോ തികട്ടുന്നു. പിന്നെ, തികട്ടലിന്റെ കയപ്പുമാറ്റാൻ അല്പം കൂടി വിശാലാർഥത്തിൽ നോക്കുമ്പോൾ.. "കക്കുന്നത്‌ സമൂഹത്തിൽ നിന്നാണ്. വ്യക്തിത്വങ്ങളെ അംഗീകരിയ്ക്കാൻ അറിയാത്ത മനുഷ്യരുടെ സമൂഹത്തിൽ നിന്ന്."

            മനസ്സിൽ ഒരു കണ്ണാടി. അതിൽ എന്റെ മുഖം. വെളുവെളുത്ത വരകൾ ഒറ്റയും തറ്റയുമായി ഒഴുകുന്ന തലമുടി മുതൽ കഴുത്തിലെ ആദാമിന്റെ അപ്പിൾ വരെ. എന്നാൽ, അത് ഞാനല്ല. നിമിഷങ്ങളുടെ ഇളപ്പമുള്ള, അതിസമർഥനായ എന്റെ ഇരട്ടസഹോദരൻ ആണ്. ഇടതുനെറ്റിയിലെ ഒരു മറുക് മാത്രമായിരുന്നു തമ്മിൽ അറിയാൻ അച്ഛന് ഏകമാർഗ്ഗം. ജനിച്ച അന്ന് മുതൽ ഇത്തിക്കണ്ണി പോലെ ഒട്ടിച്ചേർന്ന കറുമ്പൻ മറുക്. ഒരു വല്ലാത്ത നോട്ടത്തോടെ അന്ന് അച്ഛൻ പറയാറുള്ളത് ശരിയായിരിയ്ക്കണം.. "നിന്റെ തലച്ചോറ് മുഴുവൻ ഇവൻ തിന്നെന്നാ തോന്നണെ." വഴിക്കണക്കുകൾ വഴങ്ങാത്തതിന്റെ പിറകിൽ അയാൾ കണ്ടെത്തിയ കാരണം. അല്പം കൂടി മുതിർന്നപ്പോൾ ശാസന മറ്റൊരു രൂപത്തിൽ ആയി, "അവനെ കണ്ടുപഠിയ്ക്ക്.. അവനെ കണ്ടുപഠിയ്ക്ക്.."  ഈ രണ്ടു മുഖങ്ങളും കണ്ണാടിയിൽ തെളിഞ്ഞാൽ പിന്നെ മുന്നും പിന്നും നോക്കാനില്ല. ഏത് കൊടിയ ദുഷ്ടതയും ചെയ്യാൻ കഴിയും.

          സംഘത്തിൽ വേരുറപ്പിയ്ക്കാനുള്ള ഊർജത്തിന്റെ രഹസ്യവും ഇതുതന്നെ. തുടക്കക്കാരന്റെ ആവേശമായിരുന്നു. ഇപ്പോൾ അതില്ല. സംഘം എന്നെ ഇനി മുതൽ അപരനായി കണക്കാക്കും. തമ്മിലുള്ള വിശ്വാസം നശിച്ച സ്ഥിതിയ്ക്ക്.രക്ഷപ്പെടാൻ കിട്ടിയ അവസരമാണിത്. നേരിയ കാറ്റ് വീശാൻ തുടങ്ങിയതോടെ സനിലും നിദ്രയിൽ ആണ്ടു. നിരത്ത് ലക്ഷ്യമാക്കി ഓടുമ്പോൾ ഇടയ്ക്ക് പിറകോട്ട് നോട്ടമെയ്തു. "കൂട്ടുകാരെ, പോവുകയാണ്. നിങ്ങളുടെ കൊള്ളമുതൽ അവിടെ തന്നെ സുരക്ഷിതമായിട്ടിരിയ്ക്കുന്നു."

         സുപരിചിതമായ വഴികൾ. മുൻപരിചയത്തിന്റെ ബലത്തിൽ ധൈര്യത്തോടെ കാലെടുത്തുവെയ്ക്കാം. പാറകളിൽ  തെന്നിവീഴില്ല, എത്ര ഇരുട്ടിയാലും. പണ്ടൊക്കെ അമ്മാവന്റെ വീട്ടിലേയ്ക്ക് നടക്കാറുള്ള കുറുക്കുവഴികളൊന്നും മറന്നിട്ടില്ല. ഇപ്പോൾ ഇതിലെ ഹൈവേ കൂടി കടന്നുപോവുന്നു.

           അമ്മാവന്റെ ചരമവാർത്ത അടുത്തിടെ ഏതോ പത്രത്തിൽ കണ്ടു. കാൽപേജിൽ നിന്നും പരേതരുടെ കൃത്രിമ ഗൗരവത്തോടെ എത്തിനോക്കുന്നു. കൂടെ അടികുറിപ്പും, 'Condolences. Prakashan, Radha and workers of Amma's Pickles Ltd.' അതുകൊണ്ടിപ്പോൾ അച്ചാർ കമ്പനി എന്റെ അനിയനും അമ്മാവന്റെ മകനും കൂടി നോക്കിനടത്തുന്നു. പിതാമഹന്മാരുടെ കാലം തൊട്ടുള്ള വ്യവസായം പുതിയ മാനങ്ങൾ കീഴടക്കികൊണ്ടിരിയ്ക്കുകയാണ്. അസൂയാവഹമായ വളർച്ച.

         ഇനി അതെല്ലാം ഓർത്തിട്ട്‌ എന്ത് കാര്യം.. ദുഷ്പേര് വേഗം പടരുന്ന ഒന്നായതുകൊണ്ട് കുടുംബത്തിലേയ്ക്ക് മടങ്ങാൻ നിവൃത്തിയില്ല. എല്ലാ തെറ്റുകളുടെയും ഉറവിടം എന്റെ അഹന്ത തന്നെ. കമ്പനി നടത്തിപ്പിനുള്ള പ്രാപ്തിയില്ലെങ്കിലും അനിയന്റെ കീഴിൽ വിനീതസേവകനായി നിൽക്കാമായിരുന്നു. ആൾക്കാർ എന്തും പറയട്ടെ.. "മുതലാളി എത്ര നല്ലവനാണ്. അതുകൊണ്ടല്ലേ ഇവനൊക്കെ ഈ പോസ്റ്റിൽ ഞെളിഞ്ഞിരിയ്ക്കുന്നത്.." അതെ, മണ്ടന്മാർ അറിവിനും ബുദ്ധിയ്ക്കും മുന്നിൽ വിധേയത്വം പാലിയ്ക്കണം. അത് പല അളവുകളിൽ വീതിയ്ക്കുന്ന ഏതോ ശക്തിയെ ചോദ്യം ചെയ്യാൻ അവന് അധികാരമില്ല.

        അപ്പോൾ യാഥാർഥ്യം പതിന്മടങ്ങ്‌ ശക്തിയോടെ വീണ്ടും അവതരിച്ചു. നടന്നുതീർത്ത രണ്ടു വിപരീതവഴികളും അടഞ്ഞിരിയ്ക്കുകയാണ്. മുന്നിൽ അനന്തമായ സാധ്യതകളുടെ ഭാരം. ഒടുവിൽ, ഒരു തീരുമാനത്തിലെത്തി. പുതിയ സ്വത്വം തിരഞ്ഞെടുക്കുന്നതിന് മുൻപ്‌ നഷ്ടപ്പെടുത്തിയ ജീവിതമെന്തെന്ന് അറിയണം. പിന്നെ താമസിച്ചില്ല. അനിയനെ ഉള്ളിലാവാഹിച്ചുകൊണ്ട്‌ ഒരു നടത്തമായിരുന്നു, അമ്മാവന്റെ വീട്ടിലേയ്ക്ക്. ഈ തമാശകളിയിൽ പിടിയ്ക്കപ്പെടാൻ ഒരു പഴുതേയുള്ളൂ, നെറ്റിയിലെ മറുക്. എങ്കിലും കുഴപ്പമില്ല, കാലണയ്ക്ക് വകയില്ലാത്ത എന്നെ കണ്ട വിവരം അവൻ രഹസ്യമായി വെയ്ക്കുകയേയുള്ളൂ. എനിയ്ക്കുറപ്പുണ്ട്‌.

       ഗേറ്റ് തുറന്ന ഞെരക്കത്തിനൊപ്പം നായ്കൂട്ടിൽ നിന്ന് ശബ്ദങ്ങളുയർന്നു. വിശാലമായ മുറ്റം പകുതിയെത്തിയപ്പോഴേയ്ക്കും അവൻ വാതിൽ തുറന്നു. വരാന്തയിൽ നിന്നുള്ള പ്രകാശം എന്റെ മുഖം അനാവൃതമാക്കി.

        "ആ, നീയെന്താ ഈ നേരത്ത്?"
         "ഒരു യാത്ര കഴിഞ്ഞ് വരുമ്പൊ വണ്ടി പഞ്ചർ ആയി."
         "എന്നിട്ടെവിടെ?"
         "അടുത്തൊരു വർക്ക്‌ഷോപ്പിൽ. നാളെ കിട്ടും. അല്ലെങ്കിലും ഇങ്ങോട്ടൊക്കെ ഇറങ്ങണമെന്ന് കുറെ നാളായി വിചാരിയ്ക്കുന്നു. ഇപ്പോഴാ സമയം കിട്ടിയത്."

       അത് പൊളിഞ്ഞുവീഴാൻ സാധ്യതയുള്ള ദുർബലമായ ഒരു ന്യാമായിരുന്നു. എന്റെ അനിയൻ ഇവിടെ സ്ഥിരം സന്ദർശകനായിരിയ്ക്കില്ലെന്ന് ഊഹിച്ചു. അയാൾ അത് ശരിവെച്ചു.

       "വേതനപ്രശ്നം പറയാനാണോ?"
        "അതൊന്നുമല്ല. നീ കഴിയ്ക്കാൻ എന്തെങ്കിലുമെടുക്ക്, നല്ല വിശപ്പുണ്ട്."

         ഏറെ നാളുകൾക്ക് ശേഷം സുലഭമായി ശാപ്പിട്ടു. കുടുംബവിശേഷങ്ങൾ പലതും അയാൾ വാതോരാതെ സംസാരിച്ചു. എനിയ്ക്ക് മടുപ്പ് തോന്നി. അയാൾക്കെന്റെ പെരുമാറ്റത്തിൽ അപാകതകളൊന്നും തോന്നിയിട്ടില്ല എന്നത് എന്നെ അതിശയിപ്പിച്ചു. എന്റെ നെറ്റിയിലെ അടയാളം പോലും അയാൾ കണ്ടമട്ടില്ല. തമ്മിൽ വേർതിരിയ്ക്കാൻ രണ്ടു പേർ ഇല്ലാത്തതുകൊണ്ട് എല്ലാവരും ആ പതിവ് സന്തോഷപൂർവ്വം ഉപേക്ഷിച്ചിരിയ്ക്കും .. "അവൻ ചത്തു!"

         പെട്ടെന്ന്, എന്റെ സിരകളിലൂടെ ഒരു തണുപ്പ് ഇരച്ചുകയറി. കാലങ്ങൾക്ക് ശേഷം വീണ്ടും ഭൂമിയിൽ ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട മരിച്ചവന്റെ വ്യർത്ഥതാബോധം. തിരിഞ്ഞോടാൻ ശ്രമിയ്ക്കുമ്പോൾ.. ഇല്ല, കാലുകൾ നിശ്ചലം. ഞാൻ നിർഭാഗ്യവാനായ ഒരു കേൾവിക്കാരൻ മാത്രമായി. അവൻ അപ്പോഴും എന്നെ തീർത്തും അവഗണിച്ചുകൊണ്ട് സംസാരം തുടർന്നു..
     
       "പിന്നെ, മറ്റവന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കണം.. നിന്റെ ചേട്ടനെ കുറിച്ചാ പറഞ്ഞത്. അച്ഛന്റെ ഈ കടുംപിടിത്തം നമുക്ക് അപകടമാണ്. അല്ലെങ്കിലും, ഇത്ര കാലമായി തിരിഞ്ഞുനോക്കാത്ത മോനോട് മൂപ്പിലാനെന്താ പെട്ടെന്നൊരു സ്നേഹം? നീ ആളോട് കാര്യങ്ങളെല്ലാം സംസാരിയ്ക്ക്. അല്ലെങ്കിൽ ഏക്കറുകണക്കിനുള്ള എസ്റ്റേറ്റ്‌ ഭൂമി മുഴുവൻ അവന്റെ പേർക്കങ്ങെഴുതും."

      ചോദ്യങ്ങൾ എന്നെ പൊതിഞ്ഞു. ഒന്നും മനസ്സിലാവുന്നില്ല. വെറുക്കാൻ പഠിപ്പിച്ച ആളെ കുറിച്ചാണ് ഈ പറയുന്നതെല്ലാം.. ഇതെല്ലാം കേൾക്കാനായി ഇങ്ങോട്ട് വന്നത് തന്നെ തെറ്റ്. അറിയാൻ പാടില്ലാത്ത, ആകൃതികളിലെ ക്രമരാഹിത്യം. അനാവശ്യമായ അറിവുകൾ സകലതിന്റെയും താളം തെറ്റിയ്ക്കുന്നു. അജ്ഞതയാണ് സൗകാര്യപ്രദം.

        എവിടെയും നിക്കകള്ളിയില്ലാതെ, കനമില്ലാത്ത ഒരു അപ്പൂപ്പൻതാടിയായി, ജനലഴികളിൽ ഉരുമ്മികൊണ്ട് ജീവൻ  പുറത്തേയ്ക്കൊഴുകി. സമസ്യകളുടെ ഭാരവും പേറി..

        തനിയ്ക്കുമുന്നിലെ പ്രതികരിയ്ക്കാത്ത, തണുത്തുവിറങ്ങലിച്ച ശരീരത്തോട് അയാൾ വീണ്ടും ചോദിച്ചു,
     
        "എന്താ നിന്റെ അഭിപ്രായം?"

   

               

10/30/2012

രാത്രിയ്ക്ക് ശേഷം..

              ഒന്നാം പ്ലാട്ഫോമിനററത്തെ മൂത്രപ്പുരയുടെ മങ്ങിയ വെട്ടം വരെ ഇപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയുന്നു. അര്‍ധരാത്രികളില്‍ പോലും അറ്റം ഇത്രയും തെളിഞ്ഞു കണ്ടിട്ടില്ല. അപ്പോഴെല്ലാം പത്തുപതിനഞ്ചു പേരെങ്കിലും വണ്ടി കാത്തുനില്‍ക്കാറുണ്ട്. പിച്ചും പേയും വിളിച്ചുപറയുന്ന ഒരാളൊഴികെ ഇന്ന് എന്റെയൊപ്പം മറ്റാരുമില്ല. മേല്കൂരയുടെ ഏതൊക്കെയോ കോണുകളില്‍ നിന്നുമുള്ള പ്രാവുകളുടെ ചിറകടിയും ട്യൂബ് ലൈററുകളുടെ കോരിച്ചൊരിയുന്ന വെളിച്ചവുമെല്ലാം മറ്റാരുടെയോ സ്വപ്നത്തിന്റെ ബാക്കിയായിരിയ്ക്കാം.
                   തീവണ്ടികളെ ചലിപിയ്ക്കാന്‍ കെല്പ്പില്ലെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കുന്ന ആ സ്ത്രീശബ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍.. മുകളില്‍ നിന്ന് ഒടുവില്‍ ഉത്തരവ് ലഭിച്ചിട്ട് എത്ര നേരമായി? മേശയിലെ കടലാസ്സ് താളുകള്‍ക്കിടയില്‍ മയങ്ങുന്ന വാച്ച് എടുത്തപ്പോഴാണ് മറ്റൊരു മുന മനസ്സില്‍ കോറിയത്‌,അതും ഉറക്കമായിരിയ്ക്കുന്നു. ആറില്‍ നിന്നും ഉയരാന്‍ പ്രയാസപ്പെട്ടുകൊണ്ട് സെക്കണ്ട് സൂചി നിമിഷങ്ങള്‍ക്കിടയില്‍ ചാഞ്ചാടി. നാലഞ്ചു വര്‍ഷമായിട്ടും ചതിച്ചി ട്ടില്ലാത്ത സൂചി.
                   അതുമിതും ആലോചിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. എന്തായാലും,അതിലും നല്ലത് ഒക്കെ ഒരു സ്വപ്നമായി കരുതുക തന്നെ.വിജനമായ സ്റ്റേഷനും എവിടെയോ നിന്ന് ഏതോ അതിരുകള്‍ തേടി നീളുന്ന ഈ പാളങ്ങളുമെല്ലാം  ഒരു സ്വപ്നം തന്നെയായിരിയ്ക്കാം..
                          അലയാന്‍ വെമ്പുന്ന കണ്ണുകളെ ഒരിയ്ക്കല്‍ കൂടി ചുമരിലെ ആറ് സ്ക്രീനുകളിലേയ്ക്ക് പായിച്ചു. എല്ലാം ഒരേ കഥ തന്നെ ആവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആറു സ്ക്രീനുകളും ഒന്നിച്ചു പറഞ്ഞു," അയാള്‍ എത്തിയിട്ടില്ല..".
                           "എപ്പോള്‍ എത്തുമെന്ന് വല്ല പിടിയുമുണ്ടോ?"
                           "ഒന്നും പറയാറായിട്ടില്ല.. അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പറയാന്‍ പോലും നമ്മുടെ പോലീസ് തലവന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല."
                            ചോദിച്ചത് വിഢിത്തമായിപ്പോയി. അല്ലെങ്കിലും, ഇവരോടൊക്കെ ചോദിച്ചിട്ടെന്തു കാര്യം? എവിടെയും തൊടാത്ത, വില കുറഞ്ഞ ഉത്തരങ്ങളല്ലാതെ..
                             സമയത്തിനു കനം കൂടി കൊണ്ടിരിയ്ക്കുകയാണ്. ഒരു ആയുസ്സിന്റെ ഏകാന്തത മുഴുവന്‍ ചില മണിക്കൂറുകളിലേയ്ക്ക് ചുരുങ്ങിയ പോലെ. എവിടെ നിന്നോ വീശിയ കാറ്റില്‍ ഒരു ജഡത്തിന്റെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം. അടുത്ത നാള്‍ സൂര്യോദയം കാണുമെങ്കില്‍ ഇരുണ്ട തെരുവുകള്‍ തോറും ഒരു ഭ്രാന്തനെ  പോലെ ഞാന്‍ ഓടും. അറപ്പോടെ എനിയ്ക്ക് നേരെ നീളുന്ന നൂറോളം കണ്ണുകളെ വകവെയ്ക്കാതെ.. ഉള്ളിലവശേഷിയ്ക്കുന്ന ജീവാംശത്തെ തൃപ്ത്തിപ്പെടുത്താന്‍. എന്നാല്‍, ഈ അവസ്ഥയില്‍ എന്റെ ജീവന് എന്ത് വില കാണും? അത് പൂജ്യത്തിലും കുറവായിരിയ്ക്കാം..
                              സ്ടേഷനിലെ എല്ലാ കടകള്‍ക്ക് മുന്നിലും അടഞ്ഞ ഷട്ടറുകള്‍. വര്‍ണക്കടലാസുകളും കുപ്പിച്ചില്ലുകളും നിറഞ്ഞ ഒരു ശവപ്പറമ്പ്. ഇളംകാട്ടിലുള്ള അവയുടെ അനക്കങ്ങള്‍ക്ക് എന്തോ പറയാനുള്ളപോലെ.. ഇവയിപ്പോള്‍ എന്‍റെ അപ്പാര്ടുമെന്റിനു മുന്നിലെ റോഡുകളില്‍ വിട്ടുപോവുന്നുണ്ടാവും.. തിങ്കലാഴ്ച്ചകള്‍ക്ക് ജീവന്‍ പകരുന്ന ഒട്ടനേകം തെരുവോരമാര്‍ക്കെടുകളില്‍. എന്നാലിപ്പോള്‍, ഏതോ ദിശയില്‍ നിന്ന് ആരുടെയോ ആക്രമണം കാത്തിരിയ്ക്കുമ്പോള്‍, അവയെല്ലാം വെറും മിഥ്യയാകുന്നു.
                                  "മടുക്കുന്നുണ്ടോ?", മൂന്നാമത്തെ സ്ക്രീന്‍ ചോദിച്ചു.
                        "കഴിയുമെങ്കില്‍ നിങ്ങളയാളെ എത്രയും വേഗം ഒപ്പിയെടുക്കാന്‍ നൊക്കൂ.. എനിയ്ക്ക് ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടണം.."
                            അവ ഒന്നടങ്കം ഊറിച്ചിരിച്ചു. ഒരു തമാശ കേട്ടതുപോലെ..
                            ആ ചിരികളിലെങ്കിലും ഒളിപ്പ്ച്ചുവെച്ച ഒരു അര്‍ത്ഥമുണ്ട്.. "അങ്ങനെ നിനക്ക് ഊരാന്‍ പറ്റില്ല.. കുറെ ചങ്ങലകള്‍ നിന്നെ വരിഞ്ഞുകൊണ്ടിരിയ്ക്കുന്നു."
                            വീട്ടിലേക്കു വിളിയ്ക്കണം. രാധയും മോനും കിടന്നിരിയ്ക്കാം.. എങ്കിലും..
                           ഇതുവരെയും എത്താത്തതിന്റെ കാരണം ചോടിയ്കില്ലായിരിയ്ക്കാം. ബോംബ്‌ ഭീഷണിയുടെ വാര്‍ത്തകള്‍ ഇതിനകം എല്ലാ ചാനലുകളിലും നിരഞ്ഞുതുലുംബുകയാവും. അതോ,വെറുമൊരു ഒറ്റവാചകമായി സ്ക്രീനിന്റെ അടിവശത്തെ തീവണ്ടിയില്‍ കടന്നുപോയിരിയ്ക്കുമോ?
                             "ഹലോ.." മറ്റൊരു ഗ്രഹത്തില്‍ നിന്ന് അബി.
                             തൊണ്ടയില്‍ എന്തോ ഭാരം അടിഞ്ഞുകൂടുന്നു.. രഹസ്യങ്ങള്‍ സൂക്ഷിയ്ക്കാനുള്ള കഴിവ് ഇത് കാരണം പണ്ടേ ഇല്ലാത്തതാണ്.
                            "നീ അമ്മയ്ക്ക് കൊടുക്ക്‌."
                             "അമ്മ എത്തിയിട്ടില്ല. ആശുപത്രിയില്‍ നിന്ന് വിളിച്ചു പറഞ്ഞു, ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയുണ്ടെന്ന്."
                          എന്തോ ഒരു വല്ലായ്മ. മുമ്പും രാത്രി അവനെ ഒറ്റയ്ക്കിരുത്തിയിട്ടുള്ളതാണ്. അതിനുള്ള പക്വതയെല്ലാം എത്രയോ നേരത്തെ തന്നെ അവന്‍ നേടിയതാണ്. എങ്കിലും, മൂന്നു വിദൂരദ്വീപുകളിലല്ലേ തങ്ങളിപ്പോള്‍? എവിടെയോ നിന്നും ഇനിയുമെത്താത്ത ചില സന്ദേശങ്ങളും കാത്ത്..
                            "കിടക്കാറായില്ലേ?"
                          "കുറച്ചു നേരം ടിവിയില്‍ ബെന്‍ ടെന്‍ കണ്ടു. ലാസ്റ്റ് എപ്പിസോഡാ."
                            അര്‍ദ്ധരാത്രിയോടടുക്കാറായിരിയ്ക്കാം. കുടിവെള്ളടാപ്പിന്റെ വക്കില്‍ വീഴാന്‍ വെമ്പുന്ന തുള്ളികള്‍ പെട്ടെന്ന്, തണുപ്പില്‍ മരവിച്ചുപോയി. അതുവരെ ഒപ്പമുണ്ടായിരുന്ന ആ വീഴ്ച്ചയുടെ താളം നിലച്ചു. സ്ടേഷനിലെ ഈ ആറ് സ്ക്രീനുകള്‍ മാത്രമേ ഇനി ചലിയ്ക്കാന്‍ സാധ്യതയുള്ളൂ.
                            ഒന്നും കയര്‍ത്തുപറയാത്തതുകൊണ്ട്, അബി ഇപ്പോഴും ടിവിയ്ക്കു മുന്നിലായിരിയ്ക്കും. വരാനുള്ള ഉറക്കമില്ലാ രാത്രികളെ കുറിച്ചറിയാതെ. ബെന്‍ ടെന്‍ വാച്ച് കറക്കിക്കൊണ്ട് വില്ലന്മാരെ തുരത്തുന്നതും നോക്കി. ബെന്‍ ടെന്‍ ടിവിയുടെ ചതുരത്തില്‍ നിന്നിറങ്ങി അവന്റെയൊപ്പം സോഫയില്‍ ഇരിയ്ക്കുന്നു. അടുത്ത യുദ്ധത്തിന്റെ തന്ത്രങ്ങള്‍ അവനുമായി ചര്‍ച്ച ചെയ്യുന്നു. വീട്ടിലിപ്പോള്‍ രാത്രി വററിയിട്ടുണ്ടാവും. മറ്റൊരു ഗ്രഹത്തിലെ പകലുകള്‍ക്കിടയില്‍ .
                                  പെട്ടെന്ന്, ഫോണ്‍ റിംഗ് ചെയ്തു.
                                   "ഞങ്ങള്‍ എല്ലാം തകര്‍ക്കും. വൈകാതെ തന്നെ ഈ സ്റ്റേഷന്‍ ചരിത്രമാവും."
                               സ്ക്രീനുകളില്‍ നിന്നും രാത്രി അകന്നുപോവുന്നു. അവിടെ മഞ്ഞു പോലെ , ആകെ മരവിച്ച വെളുപ്പ്‌ പൊതിഞ്ഞു. നോക്കിനില്‍ക്കെ, വീണ്ടും ഫോണ്‍ ശബ്ദിച്ചു.
                                "ഞാനാ, അബി."
                                 "എന്താ?"
                                 "ഞാന്‍ കിടക്കാന്‍ പോവുകയായി. കാര്‍ട്ടൂണ്‍ കഴിഞ്ഞു. ആ നീല രാക്ഷസ്സന്‍ വീണ്ടും ബെന്നിനോട് തോറ്റു."
                                 "ഇത് പറയാനാണോ നീ വിളിച്ചത്?"
                               "അല്ല. അമ്മ എത്തിയിട്ടില്ല. പിന്നെ, രാവിലെ നമ്മളൊരു ചിറകൊടിഞ്ഞ പ്രാവിനെ എടുത്തില്ലേ? പറക്കാറാവുന്നവരെ മുറിയില്‍ ഇരിയ്ക്കട്ടെ എന്ന് പറഞ്ഞ്.. അത് ചിറകൊന്നനക്കി. ഞാന്‍ കരുതി പറക്കാന്‍ പറ്റുമെന്ന്. ജനാലയില്‍ നിന്ന് വിട്ടപ്പൊ.." അവന്റെ ശബ്ദം ദ്വീപുകള്‍ക്കിടയില്‍ ഒരു പാഴ്ശ്രുതിയായി മുറിഞ്ഞു.
                            ഞാനത് തേടി, ഒട്ടും പ്രതീക്ഷയില്ലാതെ. രാത്രി വറ്റിത്തീര്‍ന്ന എട്ടാം നിലയില്‍ നിന്ന് താഴേക്കു വീഴുന്ന ആ പ്രാവിനെ അപ്പോഴാണ്‌ ഞാന്‍ കണ്ടത്, നിശ്ശബ്ദം മുറിയിലേക്ക് കടന്നുവന്ന രണ്ടു കണ്ണുകളില്‍.
                          
                                 

The pesky one among my multitudes

                      That one miserable crook who seeks constant validation? That devoured books like a bookworm without even an inkling of...